ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ ജനുവരി മാസത്തെ എണ്ണൽ പൂർത്തിയായപ്പോൾ ഭണ്ഡാരത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവലിച്ച 238 നോട്ടുകളാണ് ലഭിച്ചു. 2000 ന്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും അഞ്ഞൂറിന്റെ 153 കറൻസിയുമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 6,1308091 രൂപയാണ് ജനുവരി മാസത്തിൽ ഗുരുവായൂർ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും, 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകൾ
