രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ കനത്ത നഷ്ടത്തില്‍. ഡിസംബര്‍ 16ലെ വ്യാപാരത്തില്‍ നാല് ശതമാനത്തിലധികമാണ് ആക്സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞത്. ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് വഴിവെച്ചത്. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ പ്രതീക്ഷിച്ച വേഗത്തില്‍ മെച്ചപ്പെടില്ലെന്ന സൂചനയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ലാഭക്ഷമതയുടെ പ്രധാന അളവുകോലായ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ മെച്ചപ്പെടാന്‍ ഇനിയും രണ്ട് ത്രൈമാസങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ എന്‍.ഐ.എം മെച്ചപ്പെടുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനായി നാലാം പാദം വരെയോ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (2026 – 27) ആദ്യ പാദം വരെയോ കാത്തിരിക്കണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തുടങ്ങി. പിന്നാലെ വില കുത്തനെ ഇടിഞ്ഞു.
ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ കനത്ത നഷ്ടത്തില്‍
