7 32

സാധാരണയായി ഒരു ആഴ്ചയില്‍ 0.5 മുതല്‍ 1 കിലോ വരെ കുറയുന്നത് ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതിലധികം വേഗത്തില്‍ ഭാരം കുറയുമ്പോള്‍ അത് റാപ്പിഡ് വേയ്റ്റ് ലോസ് ആയി മാറാം. ഭക്ഷണം വളരെ കുറവു കഴിച്ചുകൊണ്ടുള്ള ഡയറ്റുകള്‍, അമിതമായ വ്യായാമം, ഭക്ഷണം ഒഴിവാക്കുന്നത്, ഡീടോക്‌സ് ഡയറ്റ്, വണ്ണം കുറയ്ക്കാനുള്ള സപ്ലിമെന്റുകള്‍ എന്നിവ ഇത്തരത്തില്‍ അതിവേഗം വണ്ണം കുറയുന്നതിലേക്ക് നയിക്കാം. ഇത് അനാരോഗ്യകരമാണ്. അതിവേഗം ശരീരഭാരം കുറയുമ്പോള്‍ കൊഴുപ്പിനൊപ്പം പേശി നഷ്ടവും സംഭവിക്കാം. ഇത് ശരീരത്തിന് ബലക്കുറവ് ഉണ്ടാക്കാം. ക്ഷീണം, പടികള്‍ കയറുമ്പോള്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. ശരീരത്തിന് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തപ്പോള്‍ ശരീരം ഊര്‍ജ്ജം അധികം ഉപയോഗിക്കുന്നത് കുറയ്ക്കും. അതോടെ മെറ്റബോളിസം കുറയുകയും പിന്നീട് സാധാരണ ഭക്ഷണം കഴിച്ചാലും ശരീരഭാരം പെട്ടെന്ന് കൂടുകയും ചെയ്യും. ക്രാഷ് ഡയറ്റ് പോലുള്ളത് പാലിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഒന്നാണ് പോഷകക്കുറവ്. അയണിന്റെ കുറവു, വിറ്റാമിനുകളുടെ അഭാവം, കാല്‍സ്യം-പ്രോട്ടീന്‍ എന്നിവയുടെ കുറവ് എന്നിവ നേരിടാം. ഇത് മുടികൊഴിച്ചില്‍, ചര്‍മപ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവ് എന്നിവയിലേക്ക് നയിക്കാം. അമിതമായ ഡയറ്റിങ് മൂലം ഇലട്രോലൈറ്റ് അസന്തുലിതാവസ്ഥ ഉണ്ടാക്കാം. ഇത് ഹൃദയമിടിപ്പ് ക്രമരഹിതമാക്കാനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവ ക്രമരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യകരമായി ഭാരം കുറയ്ക്കാനായി ക്രാഷ് ഡയറ്റ് ഒഴിവാക്കാം. പ്രോട്ടീന്‍ അടങ്ങിയ ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *