ദരിദ്രനും നിസ്സഹായനും തെരുവുപട്ടിയെ പോലെ വിലയില്ലാത്തവനുമാണെ ങ്കിലും ഒരു ദിവസമെങ്കിലും രാജാവായി ജീവിച്ചില്ലെങ്കില്‍ എന്തു ജീവിതം? സമ്പന്നനും പരിചാരക വൃന്ദത്താല്‍ ചുറ്റപ്പെട്ടവനും ദൈവത്തെ പോലെ സുഖിയുമാണെങ്കിലും ഒരു ദിവസമെങ്കിലും തെരുവുപട്ടിയായി ജീവിച്ചില്ലെ ങ്കില്‍ പിന്നെന്ത് ജീവിതം? എല്ലാ കാലവും ഒരൊറ്റ ജീവിതം നയിച്ചിട്ട് മനുഷ്യന് എന്തു കിട്ടാന്‍? കടലുപോലെ നിറഞ്ഞതെന്നു തോന്നിക്കുമ്പോഴും കുമിള പോലെ നിസ്സാരമെന്ന് ബോധ്യപ്പെടുത്തുന്ന ജീവിതത്തിന്റെ വഴികളെ ഈ കഥകള്‍ തുറന്നിടുന്നു. പ്രണയവും ഉദ്വേഗവും പകയുമെല്ലാം നിറഞ്ഞ ഏഴ് കഥകള്‍. ‘പാതി ജീവന്‍ കൊടുത്തോളണെ’. ബിനീഷ് പുതുപ്പണം. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.
