ഇലക്ട്രിക്ക് ടൂവീലര്‍ ബ്രാന്‍ഡായ ആതര്‍ എനര്‍ജി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടര്‍ 450എസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ പുറത്തിറക്കി. ഈ പുതിയ മോഡലിന് 3.7 കിലോവാട്ട്അവര്‍ ബാറ്ററി ലഭിക്കുന്നു. 1.46 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഈ മോഡലിലൂടെ, എന്‍ട്രി ലെവല്‍ സ്‌കൂട്ടറില്‍ പോലും ദീര്‍ഘദൂര ശേഷി നല്‍കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത്തവണ കമ്പനി സ്‌കൂട്ടറിന്റെ ബാറ്ററി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്‌പോര്‍ട്ടി പ്രകടനത്തോടൊപ്പം ദീര്‍ഘദൂര റേഞ്ച് ആഗ്രഹിക്കുന്ന […]