ഇ ഡി ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് അരവിന്ദ് കെജ്രിവാൾ പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തിഹാർ ജയിലിൽ കഴിയവേ 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു. ഇതിൽ മൂന്ന് തവണ മാത്രമാണ് മാങ്ങ ഉണ്ടായിരുന്നതെന്ന് കെജ്രിവാൾ ദില്ലി റൗസ് അവന്യു കോടതിയെ അറിയിച്ചു. അതോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് കോടതി അനുവാദം നൽകിയ ഭക്ഷണക്രമമാണോ കെജ്രിവാൾ പാലിച്ചതെന്ന് പരിശോധിക്കുമെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് മാധ്യമ വിചാരണയ്ക്കാണ് ഇഡി ശ്രമിക്കുന്നതെന്ന് കെജ്രിവാൾ വാദിച്ചു.
ഇ ഡി യുടെ ആരോപണം തെറ്റാണെന്ന് അരവിന്ദ് കെജ്രിവാൾ
