പഞ്ചാബ് മുഖ്യമന്ത്രിയും ദില്ലിയിലെ മന്ത്രിമാർക്കുമൊപ്പം അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടു.കൂടിക്കാഴ്ച്ചയിൽ കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി, ഒപ്പം പ്രതിപക്ഷ ഐക്യവും ചർച്ചയായി. ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട് അതോറിറ്റി രൂപീകരിക്കാൻ പുതിയ ഓർഡിനൻസിറക്കിയ കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷ പിന്തുണ തേടി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുകയാണ് കെജ്രിവാൾ.
അരവിന്ദ് കെജ്രിവാൾ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ടു
