എഡിജിപി എം ആർ അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്ന് സിപിഐ മുഖപത്രത്തിൽ ലേഖനം. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നും ലേഖനത്തിൽ പരിഹസിക്കുന്നു. പൂരം കലക്കൽ വേളയിൽ ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും, പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണെന്നും ലേഖനത്തിലുണ്ട്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റമുക്തനായി അജിത് കുമാറെന്നും ജനയുഗം ലേഖനത്തിൽ വിമര്‍ശിക്കുന്നു.
എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം
