ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായി ഭീകരർക്കായി വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. രണ്ടു ഭീകരർ കൂടി വനമേഖലയിൽ ഉണ്ടെന്നാണ് സുരക്ഷാസേന വ്യക്തമാക്കുന്നത്. ഇന്നലെ കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെ തിരിച്ചറിയാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ആയുധങ്ങൾ അടക്കം കണ്ടെത്തുകയും ചെയ്തു. ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായി ഭീകരർക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം
