മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അരിക്കൊമ്പൻ ദൗത്യമേഖലക്ക് സമീപത്തെത്തിയെന്ന് ദൗത്യ സംഘത്തലവൻ ഡോ. അരുൺ സക്കറിയ പറഞ്ഞു. ഇതിനിടെ ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ജീപ്പ് അരിക്കൊമ്പൻ തകർത്തു. കോടതി വിധി അനുസരിച്ച് ദൗത്യം മുന്നോട്ടു കൊണ്ടു പോകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ചോദിച്ചിരുന്നു.പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്പര്യ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. 29ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അന്ന് മോക്ക് ഡ്രില്ല് നടത്തിയാലും കോടതി വിധി അനുകൂലമായാലേ മയക്കുവെടി വയ്ക്കൂ. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് പിടികൂടണമെന്നു തന്നെയാണ് നാട്ടുകാരുടെ ആവശ്യം.
മയക്കുവെടി വയ്ക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ അരിക്കൊമ്പൻ ദൗത്യമേഖലക്ക് സമീപത്തെത്തിയെന്ന് ഡോ. അരുൺ സക്കറിയ
