നിഗൂഢത നിറഞ്ഞ മൂന്നു കൊലപാതകങ്ങളും ഒരു പെണ്‍കുട്ടിയുടെ തിരോധാനവും ഉള്‍പ്പെടെ അതിസാധാരണമായിത്തീരുമായിരുന്നിട്ടും തീവ്രാനുഭവങ്ങളുടെ തീപ്പൊള്ളലും കഥാസന്ദര്‍ഭങ്ങളുടെ അനന്യതയും കഥാപാത്രങ്ങളുടെ മിഴിവുംകൊണ്ട് വിസ്മയിപ്പിക്കുന്ന രചന. പതിവുപോലെ മൈതാനം കൈയടക്കാനുള്ള പുരുഷകഥാപാത്രങ്ങളുടെ സാദ്ധ്യതയെ റദ്ദു ചെയ്ത്, ഓരോ പേജിലും വരിയിലും തകര്‍ത്താടുകയും കഥയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ലോകം. സോക്രട്ടീസ് കെ. വാലത്തിന്റെ പുതിയ നോവല്‍. ‘അരശ്’. മാതൃഭൂമി. വില 178 രൂപ.
അരശ്
