തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവര്‍ത്തനത്തെ സാവധാനത്തിലാക്കും. ഊര്‍ജ്ജം കുറയാനും ശരീരഭാരം വ്യത്യാസപ്പെടാനും ഇത് കാരണമാകും. ഈ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വച്ച ബ്രസീല്‍ നട്സ് പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ കഴിക്കാം. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ ഏതെങ്കിലും പഴത്തോടൊപ്പം ഒരു ടീസ്പൂണ്‍ മത്തങ്ങാക്കുരു കഴിക്കുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കും. ഒരു ടീസ്പൂണ്‍ മല്ലി രാത്രി വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് തിളപ്പിച്ച് അരിച്ച് വെള്ളം കുടിക്കുന്നത് നല്ലതാണ്. മധുരം കഴിക്കാന്‍ തോന്നുകയാണെങ്കില്‍ കൃത്രിമ മധുരങ്ങള്‍ കഴിക്കുന്നതിനു പകരം ചെറിയ ഒരു കഷണം തേങ്ങ കഴിക്കാം. ദിവസവും ഏതെങ്കിലും പഴത്തോടൊപ്പം ലഘുഭക്ഷണമായി ഒരു ടീസ്പൂണ്‍ സൂര്യകാന്തിവിത്ത് ഉച്ചയ്ക്ക് മുന്‍പായി കഴിക്കാം. ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലിചതച്ച വെളുത്തുള്ളി വെറുംവയറ്റില്‍ കഴിക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
തൈറോയ്ഡ് പ്രശ്നമുള്ളവര്‍ക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം
