ആരോഗ്യം ഒന്ന് മെച്ചപ്പെടട്ടെ എന്ന തോന്നലില്‍ ദിവസവും നല്ലൊരളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്. ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കൊക്കോ ഉയര്‍ന്ന അളവില്‍ ചേര്‍ത്ത ഡാര്‍ക്ക് ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ചര്‍മം പ്രായമാകുന്നത് തടയാനും സഹായിക്കും. എന്നാല്‍ ഗുണങ്ങള്‍ മാത്രമല്ല, ചില ദോഷ വശങ്ങളും ഡാര്‍ക്ക് ചോക്ലേറ്റിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റില്‍ കാഡ്മിയം, ലെഡ് തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും സാധാരണ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഇതിന്റെ അളവും കൂടുകയും ശരീരത്തിലെ ടിഷ്യുവില്‍ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെയും വൃക്കയുടെയും. കൂടാകെ ഡാര്‍ക്ക് ചോക്ലേറ്റില്‍ കലോറിയും കൊഴുപ്പും കൂടുതലായതു കൊണ്ട് തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് പ്രിയം ശരീരഭാരം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദം, മലബന്ധം എന്നിവയ്ക്കും ഡാര്‍ക്ക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് കാരണമാകാം. ദിവസവും 30 മുതല്‍ 60 ഗ്രാം വരെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാമെന്നാണ് ശുപാര്‍ശ
ഗുണം മാത്രമല്ല, ഡാര്‍ക്ക് ചോക്ലേറ്റിന് ചില ദോഷങ്ങളുമുണ്ട്
