മാരുതി സുസുക്കി ജിംനി സ്വന്തമാക്കി സിനിമാതാരം അപര്‍ണ ബാലമുരളി. ഗ്രേ കളര്‍ ജിംനിയാണ് അപര്‍ണ തിരഞ്ഞെടുത്തത്. 12.32 ലക്ഷം മുതല്‍ 14.45 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ജിംനിക്ക് എക്സ്ഷോറൂം വില വരുന്നത്. 1.5 ലീറ്റര്‍ എന്‍ജിനാണ് ജിംനിക്ക് കരുത്തേകുന്നത്. 104.8 എച്ച്പി കരുത്തും 134.2 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന എന്ജിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമുണ്ട്. മാനുവല്‍ വകഭേദത്തിന് ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദം 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഫോര്‍വീല്‍ ഡ്രൈവ് ഹൈ, ഫോര്‍വീല്‍ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. ആറ് എയര്‍ബാഗുകള്‍, ബ്രേക് ലിമിറ്റഡ് സ്ലിപ് ഡിഫ്രന്‍ഷ്യല്‍, ഇഎസ്പി, എബിഎസ്, ഇബിഡി, 3 പോയിന്റ് സീറ്റ്ബെല്‍റ്റ്, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്‍ഡ്, ഐഎസ്ഒഎഫ്ഐഎക്സ് ചൈല്‍ഡ് സീറ്റ്, റിവേഴ്സ് ക്യാമറ, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ജിംനിക്കായി മാരുതി നല്‍കിയിട്ടുണ്ട്.
