ആക്ഷന്‍ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ കൈയടി പലകുറി നേടിയ നടനാണ് ആന്റണി വര്‍ഗീസ്. ആന്റണി നായകനാവുന്ന പുതിയ ചിത്രം ‘ദാവീദ്’ ന്റെ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടു. കാര്യമായ മേക്കോവറോടെയാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആഷിക് അബു എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഗോവിന്ദ് വിഷ്ണു ആണ് ചിത്രത്തിന്റെ സംവിധാനം. ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സെഞ്ചുറി മാക്‌സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്‌സ് എബ്രഹാം, ടോം ജോസഫ് എന്നിവരും ചേര്‍ന്നാണ്. ആന്റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.