എൽപിജി നിറച്ച ഇന്ത്യൻ കപ്പൽ ഗ്രീൻ ആശ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചു. 15,400 ടൺ എൽപിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടൺ എൽപിജി നിറച്ച നാല് കപ്പലുകൾകൂടി ഉടൻ ഹോർമുസ് കടക്കാൻ കാത്തിരിക്കുകയാണ്.
എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു
