ഇടുക്കി ജില്ലാ മുഴുവൻ വ്യാപകമായ ഭൂമിപ്രശ്നങ്ങളാണ് എന്നിട്ട് പച്ചക്കള്ളമാണ് എൽ ഡി എഫ് പ്രോഗ്രസ് റിപ്പോർട്ടിൽ എഴുതി വെച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. പാർട്ടിയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരിൽ പിരിച്ചെടുത്ത ഫണ്ടുകൾ അടിച്ചുമാറ്റിയ സിപിഐഎമ്മാണ് യഥാർത്ഥത്തിൽ ശവംതീനികളെന്നും അഭിമന്യൂവിന്റെ അമ്മയുടെ കരച്ചിൽ സിപിഐഎം മാർക്കറ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും വി ഡി സതീശൻ പറഞ്ഞു. നാലേമുക്കാൽ കൊല്ലം പെൻഷൻ വിഹിതമായി ഒരു രൂപ പോലും കൂടാതെ തിരഞ്ഞെടുപ്പ് അടുക്കാൻ വെറും മൂന്ന് മാസം മാത്രമുള്ളപ്പോൾ പെൻഷൻ തുകയായി 400 രൂപയാണ് വർധിപ്പിച്ചത്. റബ്ബറിന് 250 രൂപയാകുമെന്ന് പറഞ്ഞത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
എൽ ഡി എഫിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളമെന്ന് വി ഡി സതീശൻ
