തിരുവനന്തപുരം കാട്ടാക്കട ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടിയെടുക്കുന്ന കാര്യത്തിൽ നിയമോപദേശവും തേടി. എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നും പാകിസ്ഥാൻ അനുകൂല സംഘടനകൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുമെന്നുമായിരുന്നു പി കെ കൃഷ്ണദാസിന്‍റെ പരാമര്‍ശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പി കെ കൃഷ്ണദാസ് ലൗ ജിഹാദ് പ്രസംഗം നടത്തിയത്.
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
