മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ സഭ ഇന്നും പ്രക്ഷുബ്ധമായി. രാജ്യസഭ 12 മണി വരെ നിർത്തിവച്ചു വീണ്ടും തുടങ്ങിയശേഷവും പ്രക്ഷുബ്ധമായി. ലോക്സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം വിവിധ നേതാക്കൾ ഉന്നയിച്ചു.