സിം രഹിത 5ജി ഇന്റര്‍നെറ്റ് സര്‍വീസ് പുറത്തിറക്കി ബി.എസ്.എന്‍.എല്‍. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്വര്ക്കാണിത്. പൂര്‍ണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിര്‍മിച്ചിരിക്കുന്നത്. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.എസ്.എന്‍.എല്ലിന്റെ ക്യു-5ജി എഫ്.ഡബ്ല്യു.എ-യില്‍ വോയ്സ് കോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് ഉപയോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യാന്‍ കഴിയില്ല. അതിവേഗ ഡാറ്റ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എയര്‍ടെല്‍ എക്സ്സ്ട്രീം ഫൈബറിനും ജിയോ എയര്‍ഫൈബറിനും സമാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 100 എം.ബി.പി.എസ് പ്ലാനിന് 999 രൂപയും 300 എം.ബി.പി.എസ് പ്ലാനിന് 1,499 രൂപയുമാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കില്ല. ഇത് 980 എം.ബി.പി.എസ് വരെ ഡൗണ്‍ലോഡും 140 എം.ബി.പി.എസ് അപ്ലോഡ് വേഗതയും നല്‍കും. അള്‍ട്രാ എച്ച്.ഡി വിഡിയോ സ്ട്രീമിങ്, ക്ലൗഡ് ഗെയിമിങ്, ഓണ്‍ലൈന്‍ ജോലികള്‍ എന്നിവക്ക് മികച്ചതാണ്. ഗേറ്റ്വേ ഉപകരണം ഉപഭോക്താക്കള്‍ക്ക് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.
സിം രഹിത 5ജി ഇന്റര്‍നെറ്റ് സര്‍വീസുമായി ബിഎസ്എന്‍എല്‍
