ഒരു പ്രഖ്യാപനം നടത്തിയത് പിന്നാലെ ഒറ്റ ദിവസം കൊണ്ട് തന്റെ ആസ്തിയില്‍ നിന്ന് 675 ദശലക്ഷം ഡോളര്‍ നഷ്ടപ്പെടുത്തി ആമസോണ്‍ സ്ഥാപകനും ലോകകോടീശ്വരനുമായ ജെഫ് ബെസോസ്. ആമസോണ്‍ കമ്പനിയില്‍ നിന്ന് 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇ-കൊമേഴ്സ് ഭീമന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വമ്പന്‍ തിരിച്ചടിയുണ്ടായത്. ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ശേഷം ആമസോണിന്റെ ഓഹരികള്‍ കൂപ്പുകുത്തുകുയായിരുന്നു. പിന്നാലെ, ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ധനികനായ ബെസോസിന്റെ ആസ്തി 106 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. 2022ല്‍ ആമസോണിന് വിപണി മൂലധനത്തില്‍ 834 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. സമീപ മാസങ്ങളിലായി സമ്പന്നരുടെ പട്ടികയില്‍ ബെസോസ് നിരവധി സ്ഥാനങ്ങള്‍ പിന്നോട്ട് പോവുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ ധനികനുമായ ഗൗതം അദാനി ആമസോണിന്റെ ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറിയിരുന്നു.
പിരിച്ചുവിടല്‍ പ്രഖ്യാപനം, നഷ്ടം 675 ദശലക്ഷം ഡോളര്‍!
