തൃശൂർ പൂരം വിളംബരം ചെയ്തു ഇന്നലെ നെയ്തലക്കാവിലമ്മ വടക്കു നാഥന്റെ തെക്കേ ഗോപുര നട തുറന്നു പുറത്തേക്കു വന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രം തുറക്കുന്ന ഈ ഗോപുരനടവഴിയാണു കുടമാറ്റത്തിനായി തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ എഴുന്നള്ളുന്നത്. ഇന്നു രാവിലെ 7.30 മുതൽ ഘടകപൂരങ്ങൾ വന്നു തുടങ്ങി.നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരിയിലേക്കെത്തിയത്. ആയിരങ്ങളാണ് നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും കാണാൻ കാത്തുനിന്നത്.
വാദ്യഘോഷം തീർക്കുന്ന മഠത്തിൽവരവ് പഞ്ചവാദ്യം രാവിലെ പതിനൊന്നരയോടെ തുടങ്ങും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.