ഇന്നു രാവിലെ പത്ത് മണിക്ക് അടിയന്തര മന്ത്രിസഭായോഗം ചേരും. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോഗത്തിൽ ചർച്ചയാകും. കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 11 മലയാളികളാണ് മരിച്ചത്. ഇവരില്‍ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 49 പേര് മരിച്ചതായും ഇവരില്‍ കൂടുതലും ഇന്ത്യാക്കാരാണെന്നും സ്ഥിരീകരണമുണ്ട്. അതോടൊപ്പം അപകടത്തില്‍ നിന്ന് ആലപ്പുഴ താമരക്കുളം സ്വദേശിയായ നജിബ് രക്ഷപെട്ടെന്ന് വിവരം ലഭിച്ചതായി പിതാവ് ജലാൽ വ്യക്തമാക്കി. നോര്‍ക്ക ആസ്ഥാനത്ത് ഹെല്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്പറിൽ ബന്ധപ്പെടാം.
സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും
