എറണാകുളത്ത് ലഹരിസംഘം പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. ആന്റണി ജോസഫ്, ബിവിന്‍, വൈറ്റില ഷാജന്, എന്നിവരും 17 വയസുള്ള രണ്ടു വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഒന്നാം പ്രതി ആന്റണി ജോസഫിന്റെ മക്കളാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍. എറണാകുളം സ്വദേശി അനില്‍കുമാറിന്റെ മകന് അഭിജിത്തിനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തിയാണു തട്ടിക്കൊണ്ടുപോയത്. ലഹരിസംഘത്തില്നിന്ന വിട്ടപോയതിന്റെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോയത്.
കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മയക്ക് മരുന്ന് കേസുകളിലെ പ്രതികളായവരാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പിടിയിലായത്.