കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയിൽ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതാണെന്നും,നട തുറന്നിരിക്കുന്ന സമയം ആയതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാൻ ശ്രമിച്ചതാണ് , ആരോപണം ക്ഷേത്ര സംസ്കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ ആരോപിച്ചു.
വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയൻ
