ചൊവ്വാഴ്ച രാത്രിയോടെ ദില്ലിയിലെത്തിയ സിദ്ദരാമയ്യ എംപിമാരുമായി കൂടിക്കാഴ്ച നടത്തുെമെന്നും, തുടര്‍ന്ന് കേന്ദ്രമന്ത്രിമാരെ കാണുമെന്നും സൂചന.കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയിലെ കര്‍ഷകരെ പരിഗണിക്കാതെ തമിഴ്നാടിന് അനുകൂലമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് കഴിഞ്ഞദിവസം ബിജെപി ആരോപിച്ചിരുന്നു. കാവേരി നദീജല തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും ഇടപെടലിനായി കര്‍ണാടകയില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും എം.പിമാരും അവരുടെ ഓഫീസുകളില്‍നിന്ന് സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടേക്കും.
സിദ്ദരാമയ്യ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തും
