സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് മന്ത്രി വിഎൻ വാസവൻ. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണെന്ന് മന്ത്രി വ്യക്തമാക്കി.യുപിഎസ്സി പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ റവാഡ ചന്ദ്രശേഖരൻ ആയിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും വാസവൻ പറഞ്ഞു. എന്നാൽ റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിനെതിരായ പി ജയരാജന്റെ വിമർശനത്തോട് പ്രതികരിക്കാൻ മന്ത്രി വാസവൻ തയ്യാറായില്ല.
റവാഡ ചന്ദ്രശേഖരന്റെ നിയമനം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണെന്ന് മന്ത്രി വിഎൻ വാസവൻ
