ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമെന്ന് റിപ്പോർട്. നഗരത്തിൽ വായുഗുണനിലവാര സൂചികയിൽ ശരാശരി 270 ആണ് രേഖപ്പെടുത്തിയത്. ദീപാവലിക്ക് മുന്പെ സ്ഥിതി ഗുരുതരമാകുന്നതിൽ ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും. നഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയത്. 9 ഇടങ്ങളിൽ മലിനീകരണതോത് മുന്നൂറ് കടന്നു. നാളെയും മറ്റന്നാളും കൂടി നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാനാണ് സാധ്യത.
ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമെന്ന് റിപ്പോർട്
