കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാള്‍ക്ക് അവളോട് അത്രമാത്രം സ്‌നേഹമുണ്ടായിരുന്നു. ഇപ്പോള്‍ പ്രണയമാണ് അയാള്‍ക്ക് വെളിച്ചം നല്‍കുന്നത്. അയാള്‍ക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചല്‍ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാന്‍ അയാള്‍ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവല്‍. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദന്‍ എഴുതിയ ഒരു നോണ്‍വെജ് പ്രണയകഥ. ‘എയ്ഞ്ചല്‍ മേരിയിലേക്ക് നൂറു ദിവസം’. എം മുകുന്ദന്‍. ഡിസി ബുക്‌സ്. വില 456 രൂപ.