കനത്ത മഴയെ തുടർന്ന് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊൻകുഴി ഭാഗത്ത് ദേശീയ പാത 766 ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്നിരുന്ന 500 ഓളം പേരെ രക്ഷപ്പെടുത്തി. കനത്ത മഴയ്ക്കിടെ ആയിരുന്നു പൊലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും രക്ഷാ ദൗത്യം. കെഎസ്ആര്‍ടിസി ബസുകൾ, ലോറികൾ, കാറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയിൽ ഉണ്ടായിരുന്നത്. വയനാട്ടിൽ 682 കുടുംബങ്ങളിൽ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതികൾ തുടരുന്നു. കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
കനത്ത മഴയെ തുടർന്ന് പലയിടത്തും മഴക്കെടുതി തുടരുന്നു
