പാലക്കാട് സർക്കാർ നഴ്സിങ് സ്കൂളിന്‍റെ പിടിവാശി മൂലം അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നഷ്ടമായത് സ്വപ്ന ജോലി.ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലിക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകളൊന്നും ഹാജരാക്കാനായില്ല.നഴ്സിങ് സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകിയിരുന്നില്ല. അതിനാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനാകാതെ
ഷോളയൂർ കാരയൂരിലെ ആരതിക്ക് സർക്കാർ ജോലി നഷ്ടമായി. നഴ്സിംഗ് പഠനം
പാതിവഴിയിൽ നിർത്തിയ ആരതി 2015ലാണ് പാലക്കാട് ഗവ. നഴ്സിങ് സ്കൂളിൽ ജനറൽ നഴ്സിങ്ങിന് ചേർന്നത്. ആറ് മാസത്തിന് ശേഷം പഠനം നിർത്തി. ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതോടെയാണ് പഠനം മുടങ്ങിയത്. അതിനിടയിൽ ആരതി മറ്റു ജോലികൾക്കായി തയ്യാറെടുത്തിരുന്നു.
നഴ്സിങ് കോളേജില്‍ പഠനത്തിന് ചേർന്നപ്പോൾ ബോണ്ട് വച്ചതിനാൽ 50,000 രൂപ നൽകാതെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകില്ലെന്ന് ആരതി പഠിച്ച സർക്കാർ സ്ഥാപനം നിലപാടെടുത്തു. ആ നിബന്ധന നഷ്ടപ്പെടുത്തിയത് പാവപ്പെട്ട, പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുടെ സ്വപ്ന ജോലിയാണ്.