സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി നിര്‍മ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ ജെ വര്‍ഗീസ് ഒരുക്കുന്ന ‘അടി നാശം വെള്ളപ്പൊക്കം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ തന്റെ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അടിനാശം വെള്ളപൊക്കം എന്ന പ്രതീക്ഷ കൂടി ടീസര്‍ തരുന്നുണ്ട്. അതോടൊപ്പം ഷൈന്‍ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും ടീസറില്‍ കോമഡി രംഗങ്ങളുമായി മുന്‍പിട്ട് നില്‍ക്കുന്നുണ്ട്. മഞ്ജു പിള്ള, ബാബു ആന്റണി, ജോണ്‍ വിജയ്, അശോകന്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവരും ‘അടി നാശം വെള്ളപ്പൊക്കം’ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
