മുംബൈ നഗരത്തില്‍ പൊന്നുംവിലക്ക് ഭൂമി വാങ്ങി ഗൗതം അദാനി. വ്യവസായ ഭീമന്റെ ഉടമസ്ഥതയിലുള്ള മാഹ്-ഹില്‍ പ്രൊപ്പര്‍ട്ടീസാണ് 48,000 സ്‌ക്വയര്‍ ഫീറ്റ് ഭൂമി ദക്ഷിണ മുംബൈയിലെ മലബാര്‍ ഹില്‍സില്‍ വാങ്ങിയത്. 170 കോടി രൂപക്കാണ് ഭൂമി അദാനി കമ്പനി സ്വന്തമാക്കിയത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബെഹ്‌റാം നോവ്‌റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്‌ക്വയര്‍ ഫീറ്റര്‍ കെട്ടിടവുമാണ് അദാനി സ്വന്തമാക്കിയത്. സ്വാതന്ത്യത്തിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. 48,491 സ്‌ക്വയര്‍ഫീറ്റ് ഭൂമിയാണ് അദാനി സ്വന്തമാക്കിയത്. ഭൂമി സ്വന്തമാക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 30,000 രൂപയും മുടക്കി. പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സ്‌ക്വയര്‍ഫീറ്റിന് ഒരു ലക്ഷം രൂപ വരെ വിലയുണ്ട്.