ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി. പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു പിറകിലെ പമ്പില്‍ നിന്നാണെന്നു ഷാറൂഖ് പറഞ്ഞു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഹിന്ദിക്കു പുറമേ, ഇംഗ്ളീഷിലും സംസാരിക്കാനുള്ള പ്രാവീണ്യമുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം.തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.അതോടൊപ്പം കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്ഫിയുടെ കേരളത്തിലേക്കുള്ള യാത്രയെ കുറിച്ചും അന്വേഷണ സംഘം വിശദാംശങ്ങൾ ശേഖരിച്ചു.
ട്രെയിനില്‍ തീയിട്ടതിനു പിറകില്‍ ആരുടേയും പ്രേരണയില്ലെന്നും സ്വന്തം തീരുമാനപ്രകാരമെന്നും ആവര്‍ത്തിച്ച് പ്രതി ഷാറൂഖ് സെയ്ഫി
