ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ വീരമൃത്യു വരിച്ചതായും മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ട്. ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപം സൈനികവാഹനത്തിന്റെ ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
