വിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും. ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകള്‍….ചില പ്രണയങ്ങള്‍ അങ്ങനെയാണ്. തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവര്‍ പ്രണയിച്ചുകൊണ്ടേയിരിക്കും. അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളില്‍ ജീവിതം വസന്തത്തിനു വഴിമാറും ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലില്‍ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു. ‘ആഴിയും ആകാശവും’. അനുജിത്ത് പി ദേവ്. ഡിസി ബുക്സ്. വില 142 രൂപ.
ആഴിയും ആകാശവും
