ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നത് ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളെയും അകറ്റിനിര്‍ത്താന്‍ സഹായിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ശരിയായ ശരീരഭാരം സമ്മാനിക്കും. ശരിയായ ശരീരഭാരമുള്ളവര്‍ക്ക് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കും. അമിതഭാരം അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം അനുയോജ്യമായ നിലയിലാണെങ്കില്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ കഴിയും. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. അമിത ശരീരഭാരം ശ്വാസകോശത്തിലും ശ്വസനാളത്തിലും സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. അനുയോജ്യമായ ഭാരം നിലനിര്‍ത്തുന്നത് ശ്വസന പ്രക്രിയയെയും സഹായിക്കും. ഇത് ശോസകോശത്തിന്റെ ശേഷിയും ഓക്സിജന്‍ ഉപഭോഗവും മെച്ചപ്പെടുത്തും. അമിതഭാരം സന്ധികളില്‍ ആയാസമുണ്ടാക്കുന്നതിനാല്‍ സന്ധിവേദനയ്ക്കും ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളിലേക്കും നയിക്കും. ശരിയായ ശരീരഭാരം ആത്മാഭിമാനവും മാനിസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം ശരിയായ നിലയിലാണെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലഘൂകരിക്കാനും കഴിയും. പ്രത്യുല്‍പാദന ക്ഷമത കുറയ്ക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളുടെ പിടിയിലകപ്പെടാതെ ആരോഗ്യവും ശരിയായ ശരീരഭാരവും നിലനിര്‍ത്തുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കും.