എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല യോഗം തുടങ്ങി. തദ്ദേശമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പടെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്ന് സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. നൂറുകണക്കിന് പേജുകളുളള റിപ്പോർട്ടുകളല്ല ,കാര്യക്ഷമമായ പ്രവർത്തനമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം തുടങ്ങി
