കർണാടക മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നാളെ ഹൈക്കമാന്റിന്റെ നേതൃത്വത്തിൽ വിശദമായ ചർച്ച നടക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നിർണായ യോഗം പുരോഗമിക്കുകയാണ്. എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകരടക്കം റിപ്പോർട്ടുമായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നീരസം പ്രകടമാക്കി മുന്നോട്ട് പോവുകയാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യ ഡൽഹിയിലെത്തിയതിന് പിന്നാലെ ഡികെ ശിവകുമാറും ഡൽഹിക്ക് പോവുമെന്ന് പറഞ്ഞെങ്കിലും പിന്നീട് പിന്മാറി.
കർണാടക മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നാളെ വിശദമായ ചർച്ച
