രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് ദിണ്ഡിക്കല്‍ ജില്ലാ അധ്യക്ഷന്‍ മണികണ്ഠൻ.എഐഎഡിഎംകെ നേതാവായ നിര്‍മ്മല്‍ കുമാറാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഭീഷണിപ്രസംഗത്തില് നടപടി സ്വീകരിക്കാന്‍ തമിഴ്നാട് പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോടതിയിലേക്ക് നീങ്ങിയത്.ഗുജറാത്തിലെ കോടതികളില്‍ നിന്ന് നീതി കിട്ടുമോയെന്നതില്‍ സംശയമുള്ളതിനാല്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നീക്കം. കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും.
രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ വിധി പറഞ്ഞ സൂറത്ത് കോടതി ജഡ്ജിയുടെ നാവ് മുറിക്കുമെന്ന ഭീഷണിയുമായി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവ്
