ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. 39കാരനായ ജവാൻ ബി അരുൺ ധുലീപിനാണ് വെടിയേറ്റ്ജീവൻ നഷ്ടമായത്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. വെടിയേറ്റതിന് പിന്നാലെ അരുൺ ധുലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എങ്ങനെയാണ് ജവാന് വെടിയേറ്റതെന്ന കാര്യത്തിൽ വ്യക്തതിയില്ല. ഇക്കാര്യത്തിൽ ബിഎസ്എഫ് ഔദ്യോഗിക പ്രതികരണം നൽകിട്ടിയില്ല.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാൻ വെടിയേറ്റ് മരിച്ചു
