കെഎസ്ആർടിസി ബസ് ഇടിച്ചു അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി മരിച്ചു.അരുൺ-അശ്വതി ദമ്പതികളുടെ മകൾ ആരാധ്യയാണ് മരിച്ചത്. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.അശ്വതിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കെഎസ്ആർടിസി ബസ് ഇടിച്ചു അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി മരിച്ചു
