ശ്രീനാഥ് ഭാസിയെ നായകനാക്കി, വൈപ്പിന്‍ ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്റെ കഥ പറയുന്ന ‘പൊങ്കാല’ എന്ന ചിത്രം എ ബി ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. രണ്ടായിരം കാലഘട്ടത്തില്‍ വൈപ്പിന്‍, മുനമ്പം തീരപ്രദേശങ്ങളില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ദിയ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ അനില്‍ പിള്ള, ഡോണ തോമസ്, അലക്‌സ് പോള്‍, ജിയോ ഷീബാസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ ഹ്യൂമര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, ബിബിന്‍ ജോര്‍ജ്, അപ്പാനി ശരത്, സൂര്യ കൃഷ്ണ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, യാമി സോന, ദുര്‍ഗാ കൃഷ്ണ, മാര്‍ട്ടിന്‍ മുരുകന്‍, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗാനങ്ങള്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ, സന്തോഷ് വര്‍മ, സംഗീതം അലക്‌സ് പോള്‍, ഛായാഗ്രഹണം തരുണ്‍ ഭാസ്‌കര്‍.