അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ന് മുതല്‍ ശനിയാഴ്ച വരെ നടക്കുന്ന സമ്മേളനത്തിൽ ജി 7 നേതാക്കളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇസ്രയേൽ പാലസ്തീൻ യുദ്ധം, യുക്രെയിൻ, എ ഐ തുടങ്ങിയവയാണഇത്തവണ ഉച്ചകോടിയിലെത്തുന്ന വിഷയങ്ങൾ.
