രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം ‘ഡാന്‍സ് ക ഭൂത്’ പുറത്തുവിട്ടു. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ എത്തുക. അമിതാഭ് ബച്ചനും നാഗാര്‍ജുനയും ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലുണ്ട്. ഹുസൈന്‍ ദലാലും അയന്‍ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ‘ബ്രഹ്മാസ്ത്ര’ അവതരിപ്പിക്കുക. ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നു.
പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ച ഏറ്റവും പുതിയ ചിത്രമാണ് വിജയം ദേവരകൊണ്ട നായകനായ ലൈഗര്‍. . ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 1.25 കോടിയും തമിഴ്‌നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് 2 കോടിയും ചിത്രം നേടി. അങ്ങനെ ആകെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്. ആദ്യ ദിനത്തിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയും. ന്ത്യയില്‍ മാത്രം 2500 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. നേരിയ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,930 രൂപയാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്ക 2022ലെ രണ്ടാംപാദമായ ഏപ്രില്‍-ജൂണിലും കുറിച്ചത് നെഗറ്റീവ് വളര്‍ച്ച. തുടര്‍ച്ചയായ രണ്ടാംപാദത്തിലും ജി.ഡി.പി നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയതോടെ, രാജ്യം ‘സാങ്കേതിക സാമ്പത്തികമാന്ദ്യത്തില്‍’ അകപ്പെട്ടുവെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഒന്നാംപാദമായ ജനുവരി-മാര്‍ച്ചില്‍ നെഗറ്റീവ് 1.6 ശതമാനവും ജൂണ്‍പാദത്തില്‍ നെഗറ്റീവ് 0.6 ശതമാനവുമാണ് വളര്‍ച്ച. നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ, ജൂണിലെ 9.1 ശതമാനത്തില്‍ നിന്ന് കഴിഞ്ഞമാസം 8.5 ശതമാനത്തിലേക്ക് താഴ്ന്നതും ശുഭസൂചനയാണ്.
രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന 125 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ബജാജ് സിടി110എക്‌സ്‌നോട് വളരെ സാമ്യമുള്ള ഈ ബൈക്കിന്റെ പേര് സിടി125എക്‌സ് എന്നാണ്. 71,354 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ബജാജ് സിടി125എക്‌സ് എത്തുന്നത്. സിടി125എക്‌സില്‍ മൂന്ന് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളിലാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. കറുപ്പിനൊപ്പം നീലയും കറുപ്പിനൊപ്പം ചുവപ്പും കറുപ്പിനൊപ്പം പച്ചയും ആണ് നിറങ്ങള്‍. എയര്‍ കൂള്‍ഡ് 124.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക് എന്‍ജിനാണ് ഈ ബൈക്കിന്റെ ഹൃദയം. എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 10.9 പിഎസ് പരമാവധി കരുത്തും 5,500 ആര്‍പിഎമ്മില്‍ 11 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ നിഷ്‌കളങ്കയും സമര്‍ത്ഥയുമായ സേതുലക്ഷ്മി എന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ ഒരു കാലത്തെ പുനര്‍നിര്‍മ്മിക്കുന്ന നോവലാണ് ‘നിയോഗസ്മൃതി’. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ നോവല്‍ ആത്മാംശം തുളുമ്പുന്ന രചനാശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. മല്ലിക വേണുകുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 280 രൂപ.
മുട്ടുവേദന ഇല്ലാത്തവരില്ല എന്നു തന്നെ പറയാം. എന്നാല്‍ ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ വേദന കുറയ്ക്കാന്‍ സാധിക്കും. രാവിലെ എഴുന്നേറ്റാലുടനെ മുട്ടുകള്‍ക്ക് ബലം ലഭിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.ശരിയായ രീതിയില്‍ ശരീരം ക്രമീകരിക്കാത്തതാണ് മുട്ടുവേദനയുണ്ടാക്കുന്നത്. ഇരിക്കുമ്പോള്‍ രണ്ടു കാല്‍പ്പാദങ്ങളും നിലത്ത് ഉറപ്പിച്ച് വയ്ക്കാന്‍ ശ്രദ്ധിക്കണം. ഉയരം ക്രമീകരിക്കാന്‍ കഴിയുന്ന കസേരയാണ് കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അനുയോജ്യമായിട്ടുള്ളത്. ഉയരം ക്രമീകരിക്കുമ്പോള്‍ കാലുകള്‍ നിലത്ത് ഉറപ്പിച്ച് വയ്ക്കാന്‍ കഴിയുന്നില്ല എങ്കില്‍ കാലുകള്‍ വയ്ക്കാന്‍ ഒരു സ്റ്റാന്‍ഡ് വയ്ക്കുന്നതാണ് നല്ലത്. കാല്‍മുട്ടുകള്‍ ഇടുപ്പിന് നേരെയോ അല്ലെങ്കില്‍ ഒരല്‍പ്പം ഉയര്‍ന്നോ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാല്‍മുട്ടുകള്‍ താഴ്ന്ന നിലയിലോ കാല്‍ മുന്നോട്ട് നീട്ടിയ നിലയിലോ പിന്നോട്ട് മടക്കിയ നിലയിലോ വയ്ക്കരുത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.90, പൗണ്ട് – 94.17, യൂറോ – 79.66, സ്വിസ് ഫ്രാങ്ക് – 82.86, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.60, ബഹറിന്‍ ദിനാര്‍ – 211.93, കുവൈത്ത് ദിനാര്‍ -259.49, ഒമാനി റിയാല്‍ – 207.52, സൗദി റിയാല്‍ – 21.27, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 61.70.