2019-ലെ പോലെ സർവ്വാധിപത്യം നേടാൻ കഴിഞ്ഞില്ലെങ്കിലും ദക്ഷിണേന്ത്യയിലെ എൻഡിഎയുടെ ഏക ആശ്വാസം കർണാടകയാണ്. ബിജെപി-ജെഡിഎസ് സഖ്യം 19 സീറ്റുകൾ ഇവിടെ നേടി. ഒന്നിൽ നിന്ന് ഒമ്പതായി സീറ്റുകൾ ഉയർത്താൻ കഴിഞ്ഞുവെന്ന് അവകാശപ്പെടാമെങ്കിലും ഡി.കെ ശിവകുമാറിന്റെ തട്ടകമായ ബെംഗളൂരു റൂറലിൽ സഹോദരൻ ഡി.കെ സുരേഷ് തോറ്റത് കോൺഗ്രസിന് തിരിച്ചടിയായി.ബിജെപി ശക്തി കേന്ദ്രമായ വടക്കൻ കർണാടകയിലാണ് കനത്ത തിരിച്ചടി നേരിട്ടത്. പ്രജ്വൽ രേവണ്ണ വിവാദത്തിന്ശേഷം വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ഏഴിലും ബിജെപി പരാജയപ്പെട്ടു.പ്രജ്വൽ രേവണ്ണയുടെ തോൽവി നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ്.കോൺഗ്രസിനെതിരെ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan