എക്സൈസ് മന്ത്രി എം ബി രാജേഷിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോണ്‍ഗ്രസ്.ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ എം ബി രാജേഷിന്റെ ഓഫീസില്‍ നോട്ടെണ്ണല്‍ യന്ത്രമെത്തിച്ച് പ്രതിഷേധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. കേരളത്തിലെ മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ എം ബി രാജേഷ് ആണെന്നും രാഹുൽ ആരോപിച്ചു.