അപ്പാനി ശരത്, ശ്വേത മേനോന്, ശബരീഷ് വര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ജങ്കാര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഒരു ത്രില്ലര്‍ മൂഡ് തോന്നിപ്പിക്കുന്ന വിധമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. എം സി മൂവീസിന്റെ ബാനറില്‍ ബാബുരാജ് എം സി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും യുവതിയും അവിടെ അവര്‍ക്ക് നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയമാകുന്നത്. പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനില്ക്കുന്ന ചിത്രമാണിത്. അപ്പാനി ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പ്രധാന കഥാപാത്രമാകും ചിത്രത്തിലേത്. സുധീര്‍ കരമന, അജ്മല്‍ സെയിന്‍, ബൈജു പി കലാവേദി, ഷീല ശ്രീധരന്, രേണു സൗന്ദര്, സ്നേ?ഹ, ആലിയ, അമിത മിഥുന്, ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീന്‍, രാജു, റാം, അനീഷ് കുമാര്‍, കുമാര്‍ തൃക്കരിപ്പൂര്‍, പ്രിയ കോട്ടയം, ഷജീര്‍ അഴീക്കോട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബി കെ ഹരി നാരായണന്, സുമേഷ് സദാനന്ദ്, റിതേഷ് മോഹന്‍ (ഹിന്ദി) എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ബിജിബാലാണ്.