രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) കാഴ്ചവച്ചത് പൊതുമേഖലാ ബാങ്കുകളെ മറികടക്കുന്ന പ്രകടനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ നേടിയ ലാഭം 1.41 ലക്ഷം കോടി രൂപയാണ്. അതേസമയം സ്വകാര്യ ബാങ്കുകള്‍ നേടിയതാകട്ടെ 1.78 ലക്ഷം കൂടി രൂപയുടെ ലാഭവും. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ സംയുക്ത ലാഭം മൂന്ന് ലക്ഷം കോടി രൂപ കവിഞ്ഞു. ആദ്യമായാണ് ബാങ്കിംഗ് മേഖല മൂന്ന് ലക്ഷം കോടി രൂപ ലാഭം എന്ന നാഴികക്കല്ല് പിന്നിടുന്നത്. 26 സ്വകാര്യ ബാങ്കുകളും 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. ബാങ്കുകളുടെ ലാഭം കൂടാന്‍ മുഖ്യമായും സഹായകമായത് ഉയര്‍ന്ന വായ്പ വളര്‍ച്ചയാണ്. ഇതുവഴി അറ്റ പലിശ വരുമാനം കൂടി. മാത്രമല്ല ബാങ്കുകള്‍ക്ക് അവരുടെ ആസ്തി നിലവാരം മെച്ചമായ നിലയില്‍ സൂക്ഷിക്കാനുമായി. മുന്‍വര്‍ഷവുമായി നോക്കുമ്പോള്‍ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ ലാഭം 41 ശതമാനവും പൊതുമേഖല ബാങ്കുകളുടേത് 35 ശതമാനവും ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വകാര്യ ബാങ്കുകളില്‍ ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 60,812 കോടി രൂപയായിരുന്നു ലാഭം. പൊതുമേഖല ബാങ്കുകളില്‍ 61,076 കോടി രൂപ ലാഭം രേഖപ്പെടുത്തിയ എസ്.ബി.ഐയാണ് മുന്നില്‍. ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ലാഭത്തില്‍ പിന്നിലുള്ളത്. സ്വകാര്യ ബാങ്കുകുളില്‍ എ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് കൂടുതല്‍ ലാഭം നേടിയത്.
സ്വകാര്യ ബാങ്കുകളുടെ ലാഭം ഉയര്‍ന്നു
