മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം 64.58 ആയതായി റിപ്പോർട്ട്. ചില സ്ഥലങ്ങളിലെ കണക്കുകൾ കൂടി വരുമ്പോൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ നിലവിൽ മൂന്ന് ശതമാനം കുറവാണിത്. കർണ്ണാടകയിൽ പോളിംഗ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. അസമിലെ പോളിംഗ് 81 ശതമാനമാണ്. യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞു. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്. ആദ്യ ഘട്ടത്തില് 102 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തിയപ്പോൾ 66.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ രണ്ടാം ഘട്ടത്തില് 89 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നതിൽ പോളിംഗ് ശതമാനം 66.71 ഉം, മൂന്നാം ഘട്ടത്തില് 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നലെ നടന്നതിൽ ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 64.58 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം 64.58 ആയി എന്ന് റിപ്പോർട്ട്
